OUR OFFICE
Sudarshanam Special School , Nellikkavu

ഞങ്ങളുടെ ലക്ഷ്യം

ലോകത്തിലെ ഏറ്റവും വലിയ കുട്ടികളുടെ സാംസ്‌കാരിക പ്രസ്ഥാനമാണ് ബാലഗോകുലം. അതിന്റ ഒരു ശാഖയാണ് നെല്ലിക്കാവ് ഗോകുലം. കുട്ടികളുടെ സാംസ്‌കാരികവും, ധാർമികവും, ബൗദ്ധികവുമായ സനാതന ധർമത്തിൽ ഊന്നിയുള്ള ഉന്നതിയാണ് ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ ഏറ്റവും ചിട്ടയായും, ഉയർന്ന അംഗബലത്തിലും നടക്കുന്ന ഗോകുലങ്ങളിൽ മുൻപന്തിയിലാണ് ഈ ഗോകുലം.

കേരളത്തിലെ ആദ്യത്തെ സ്മാർട്ട് ഗോകുലം എന്ന പദവിയും നെല്ലിക്കാവ് ഗോകുലത്തിനു സ്വന്തമാണ്. എല്ലാ ക്ലാസുകളിലും 60 മുതൽ 80 കുട്ടികൾ വരെ പങ്കെടുക്കുന്നു.1975 - നെല്ലിക്കാവിൽ ബാലഗോകുലം ആരംഭിച്ചു. 1978-ൽ തൊടുപുഴ കണ്ണന്റെ മുന്നിലേക്കുള്ള ആദ്യ ശോഭയാത്ര നെല്ലിക്കാവ് ഗോകുലം 50-ആം വർഷത്തിലേക്ക്.

 

 

Image 1
ബാലഗോകുലം നെല്ലിക്കാവ് പഠന വിഷയങ്ങൾ

ബാലഗോകുലം നെല്ലിക്കാവ് പഠന വിഷയങ്ങൾ. ഭഗവത് ഗീത കീർത്തനങ്ങൾ സാരോപദേശ /പുരാണ കഥകൾ വ്യക്തിത്വ വികസനത്തിനും, ആത്മ ധൈര്യത്തിനുമുള്ള ക്ലാസുകൾ. നൃത്ത  സംഗീത  ക്ലാസുകൾ

Image 1
സ്മാർട്ട്‌ ഗോകുലം ഉത്ഘാടനം (08/10/2023)

നെല്ലിക്കാവ് ഗോകുലം സ്മാർട്ട്‌ ഗോകുലം ആക്കുന്നതിന്റെ ഉത്ഘാടനം, വെബ്സൈറ്റ് പബ്ലിക് ലോഞ്ചിങ് എന്നിവ 08/10/2023-ന് ഞായറാഴ്ച ഗോകുലത്തിൽ വച്ച് നടത്തുന്നു. എല്ലാ കൂട്ടുകാരും ഗോകുല ബന്ധുക്കളും പങ്കെടുക്കുക

24.09.2023 ഗീത ശ്ലോകം, അദ്ധ്യായം 6, ശ്ലോകം 16

നാത്യശ്നതസ്തു യോഗോ സ്തി ന ചൈകാന്ത മനശ്‌ന തഃ ന ചാതി സ്വപ്നശീലസ്യ ജാഗ്രതോ നൈവ ചാർജുന

01.10.2023ഗീത ശ്ലോകം, അദ്ധ്യായം 6, ശ്ലോകം 17

യുക്താഹാരവിഹാരസ്യ യുക്തചേഷ്ടസ്യ കർമസു യുക്തസ്വപ്നാവബോധസ്യ യോഗോ ഭവതി ദുഃഖഹാ

ശാസ്തേസ്തുഭ്യം 3.0

ശാസ്തേസ്തുഭ്യം 3.0 - ഗോകുലത്തിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ശബരിമല യാത്ര ഈ വർഷവും നടത്തുന്നു. ഡിസംബർ ഏഴിന് ,111 അയ്യപ്പന്മാർ അടങ്ങിയ നെല്ലിക്കാവ് സംഘം അയ്യനെ കാണാൻ ശബരിമലയിലേക്ക്. നവംബർ 30 -നു വിളക്ക് പൂജ, അയ്യപ്പൻ പാട്ട് .

സ്മരണാഞ്ജലി

രാജശേഖരൻ നായർ
(രാജസ് ചേട്ടൻ)

Video Gallery

ഭാരവാഹികൾ

ഞങ്ങളുടെ മുരളിചേട്ടൻ

ദാമോദരൻ നായർ

കാർത്തിക എൻ സന്തോഷ്

സിദ്ധാർഥ് ഹരി

ഉപദേശകസമിതി

രജീഷ്  കെ  വി

രജീഷ് കെ വി

പ്രമോദ്  തച്ചേട്ട്

പ്രമോദ് തച്ചേട്ട്



© SREE SARASWATHI BALAGOKULAM 2023 All Rights Reserved.